ആഗോള അയ്യപ്പ സംഗമം: ചോദ്യങ്ങൾക്ക് സർക്കാർ മറുപടി പറഞ്ഞാൽ യുഡിഎഫ് നിലപാട് പറയുമെന്ന് സതീശൻ

satheeshan

ആഗോള അയ്യപ്പ സംഗമത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആഗോള അയ്യപ്പ സംഗമം യുഡിഎഫ് ബഹിഷ്‌കരിക്കില്ല. ചോദ്യങ്ങൾക്ക് സർക്കാർ മറുപടി നൽകിയ ശേഷം ക്ഷണിച്ചാൽ അപ്പോൾ നിലപാട് പറയാമെന്നും വിഡി സതീശൻ പറഞ്ഞു

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സത്യവാങ്മൂലം പിൻവലിക്കൽ, ആചാര സംരക്ഷണത്തിനായുള്ള സമരങ്ങൾക്കെതിരായ കേസ് പിൻവലിക്കൽ തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ മറുപടി പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു. എന്നാൽ അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമോ ഇല്ലയോ എന്ന് ഉറപ്പിച്ച് പറയാൻ വിഡി സതീശനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത അടൂർ പ്രകാശിനും സാധിച്ചില്ല

സർക്കാർ ഒരുപാട് ചോദ്യങ്ങൾക്ക് ആദ്യം മറുപടി പറയേണ്ടതുണ്ടെന്ന് സതീശൻ പറഞ്ഞു. ആചാര ലംഘനത്തിന് അവസരമൊരുക്കിയ സത്യവാങ്മൂലം പിൻവലിക്കാൻ സർക്കാർ തയ്യാറാകുമോ. ശബരിമലയുടെ വികസനത്തിന് യാതൊന്നും ചെയ്യാത്ത സർക്കാരാണ് ഇപ്പോൾ ഇങ്ങനെ സംഗമം നടത്തുന്നതെന്നും സതീശൻ ആരോപിച്ചു.
 

Tags

Share this story