ആഗോള അയ്യപ്പ സംഗമം വിജയം; ദേവസ്വം ബോർഡ് ഉദ്ദേശിച്ച കാര്യം ലക്ഷ്യം കണ്ടെന്ന് പിഎസ് പ്രശാന്ത്

prashanth

ആഗോള അയ്യപ്പ സംഗമത്തിൽ ദേവസ്വം ബോർഡ് ഉദ്ദേശിച്ച കാര്യം ലക്ഷ്യം കണ്ടെന്ന് പ്രസിഡന്റ് പിഎസ് പ്രശാന്ത്. സംഗമത്തിൽ 4126 പേർ പങ്കെടുത്തു. ചീറ്റിപ്പോയി എന്ന പ്രചരണങ്ങളിൽ ഒരു കാര്യവുമില്ലെന്നും പി എസ് പ്രശാന്ത് പറഞ്ഞു. ആഗോളസംഗമം സജീവമായി ചർച്ചയായതിൽ സന്തോഷമുണ്ട്.

ശബരിമലയുടെ മാസ്റ്റർ പ്ലാൻ എങ്ങനെ ഭക്തർക്കും മുന്നിൽ അവതരിപ്പിക്കണമെന്നതിൽ സജീവ ചർച്ച നടന്നു. നാലു വർഷത്തിനുള്ളിൽ ഈ മാസ്റ്റർ പ്ലാൻ നടപ്പിലാക്കും. ഉദ്ഘാടന സമ്മേളനം കഴിഞ്ഞശേഷം മൂന്ന് സെഷനുകളിലേക്ക് പിരിഞ്ഞു. ഒരേസമയം മൂന്ന് സെഷനുകൾ നടന്നു. ഉച്ച സമയമായതിന്റെ പ്രശ്‌നവും ഉണ്ടായിരുന്നു. 

5000 പേർക്ക് ഇരിക്കാൻ പറ്റുന്ന പന്തലാണ്. അവിടെയാണ് 4126 പേർ പങ്കെടുത്തത്. ചീറ്റിപ്പോയി എന്ന പ്രചരണങ്ങളിൽ ഒരു കാര്യവുമില്ലെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആളുകൾ എത്തി. സംഗമം പൊളിക്കാൻ നിൽക്കുന്നത് സംഘപരിവാർ അജണ്ടയാണെന്നും പിഎസ് പ്രശാന്ത് പറഞ്ഞു. 

Tags

Share this story