ഗോവയിലെ യുവാവിന്റെ മരണം: മർദനമേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്, കൊലപാതകമെന്ന് കുടുംബം

sanjay

ഗോവയിൽ പുതുവത്സരാഘോഷത്തിനിടെ മരിച്ച യുവാവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. മരിച്ച സഞ്ജയ്‌ന്റെ നെഞ്ചിലും പുറത്തും മർദനമേറ്റതായി പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. വെള്ളത്തിൽ വീഴുന്നതിന് മുമ്പ് തന്നെ മർദനമേറ്റിരുന്നതായി സ്ഥിരീകരിക്കുന്നതാണ് റിപ്പോർട്ട്. അതേസമയം മരണകാരണം പോസ്റ്റുമോർട്ടത്തിൽ വ്യക്തമാക്കിയിട്ടില്ല. ആന്തരികാവയവങ്ങൾ രാസപരിശോധനക്ക് അയച്ചു. 

ഫലം പരിശോധിച്ച് ശേഷമേ മരണകാരണം പോലീസിന് സ്ഥിരീകരിക്കാനാകൂ. കോട്ടയം വൈക്കം കുലശേഖരമംഗലം സ്വദേശിയായ സഞ്ജയ്(19)ന്റെ മൃതദേഹം ഗോവ അഞ്ജുന ബീച്ച് പരിസരത്ത് നിന്നാണ് കണ്ടെത്തിയത്. ഡിജെ പാർട്ടിക്കിടെ മർദനമേറ്റതായി സഞ്ജയുടെ കുടുംബം പറയുന്നു. സ്റ്റേജിൽ കയറി നൃത്തം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നും സുരക്ഷാ ജീവനക്കാർ കൊന്ന് കടലിൽ തള്ളിയതാണെന്നും കുടുംബം ആരോപിക്കുന്നു.
 

Share this story