ലക്ഷം പിന്നിട്ടിട്ടും നിർത്താതെ കുതിച്ച് സ്വർണം; പവന് ഇന്നും വർധനവ്
Dec 24, 2025, 10:46 IST
സംസ്ഥാനത്ത് സ്വർണവില ഇന്നും വർധിച്ചു. ഇന്നലെയാണ് പവന്റെ വില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം പിന്നിട്ടത്. ഇന്നും കുതിപ്പ് തുടരുകയായിരുന്നു. പവന് ഇന്ന് 280 രൂപയുടെ ചെറിയ വർധനവാണുണ്ടായത്. ഇതോടെ പവന്റെ വില 1,01,880 രൂപയിലെത്തി
ഗ്രാമിന് 35 രൂപ വർധിച്ച് 12,735 രൂപയായി. ഇന്നലെ പവന് 1,01,600 രൂപയായിരുന്നു വില. യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും ഭൗമരാഷ്ട്രീയ സംഘർഷങ്ങളുമാണ് വില വർധനവിന് കാരണം
18 കാരറ്റ് സ്വർണവിലയും ഇന്ന് ഉയർന്നിട്ടുണ്ട്. ഗ്രാമിന് 30 രൂപ വർധിച്ച് 10,470 രൂപയായി.
