സ്വർണക്കപ്പ് കണ്ണൂരിലേക്ക്; 62ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കണ്ണൂരിന് കിരീടം

youth
62ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കണ്ണൂരിന് കിരീടം. 952 പോയിന്റ് നേടിയാണ് കണ്ണൂർ സ്വർണക്കപ്പ് സ്വന്തമാക്കിയിരിക്കുന്നത്. ഇത് നാലാം തവണയാണ് കണ്ണൂർ ചാമ്പ്യൻമാരാകുന്നത്. കോഴിക്കോട് രണ്ടാം സ്ഥാനത്തെത്തി. 949 പോയിന്റാണ് കോഴിക്കോടിന് ലഭിച്ചത്. ഇന്ന് നടക്കുന്ന കലോത്സവത്തിന്റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ചലചിത്ര താരം മമ്മൂട്ടി മുഖ്യാതിഥിയാകും.
 

Share this story