കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; 95 ലക്ഷം രൂപയുടെ സ്വർണവുമായി യുവതി പിടിയിൽ

karipur

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 95 ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വർണവുമായി യുവതി പിടിയിൽ. കോഴിക്കോട് പെരുവയൽ സ്വദേശി ബീന മുഹമ്മദ് ആസാദ് (43) ആണ് പിടിയിലായത്. അപ്പച്ചട്ടിക്കുള്ളിൽ ഡിസ്‌ക് രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 1.5 കിലോഗ്രാം സ്വർണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും എയർ കസ്റ്റംസ് ഇന്റലിജൻസും ചേർന്നുനടത്തിയ പരിശോധനയിലാണ് പിടികൂടിയത്.

ദുബായിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് ബീന വന്നത്. നേരത്തേ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡി.ആർ.ഐ., കസ്റ്റംസ് ഉദ്യോഗസ്ഥർ ചേർന്ന് ഇവരുടെ ബാഗേജ് പരിശോധിച്ചപ്പോൾ ഉണ്ണിയപ്പം ഉണ്ടാക്കാനുള്ള ഇലക്ട്രിക് അപ്പച്ചട്ടിക്കുള്ളിൽ സംശയകരമായ രീതിയിൽ ഡിസ്‌ക് കണ്ടെത്തുകയായിരുന്നു.

Share this story