കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; മൂന്ന് യാത്രക്കാരിൽ നിന്നായി രണ്ട് കിലോയിലധികം സ്വർണം പിടികൂടി
Mar 23, 2023, 15:28 IST

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. മൂന്ന് പേരിൽ നിന്നായി രണ്ട് കിലോയിലധികം സ്വർണം പിടികൂടി. വസ്ത്രങ്ങൾക്കുള്ളിലും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളിലും ഒളിപ്പിച്ചാണ് 1.3 കോടി രൂപ വില വരുന്ന സ്വർണം കടത്താൻ ശ്രമിച്ചത്. മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് നുറൂദ്ദീൻ, കാസർകോട് സ്വദേശി അബ്ദുൽ സലാം, കോഴിക്കോട് സ്വദേശി ഹുസൈൻ എന്നിവരാണ് പിടിയിലായത്.