കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 70 ലക്ഷം രൂപയുടെ സ്വർണവുമായി മൂന്ന് യാത്രക്കാർ പിടിയിൽ

karipur

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 70 ലക്ഷം രൂപ വിലമതിക്കുന്ന 1.3 കിലോ സ്വർണവുമായി മൂന്ന് പേർ പിടിയിലായി. ദുബൈയിൽ നിന്നും ജിദ്ദയിൽ നിന്നുമെത്തിയ മൂന്ന് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. 

പേനയുടെ റിഫില്ലിലും ശരീരത്തിനുള്ളിലും വസ്ത്രത്തിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. മലപ്പുറം കെ കെ പുരം സ്വദേശി വെള്ളാടത്ത് ഷിഹാബ്, കോഴിക്കോട് ശിവപുരം സ്വദേശി കുന്നുമ്മേൽ അൻസിൽ, കാഞ്ഞങ്ങാട് സ്വദേശി ഷാനവാസ് എന്നിവരാണ് പിടിയിലായത്.
 

Share this story