പുതുവർഷ തുടക്കത്തിൽ തന്നെ കുതിച്ച് സ്വർണം; പവന്റെ വിലയിൽ ഇന്നും വർധനവ്
Jan 6, 2026, 10:42 IST
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്നലെ മൂന്ന് തവണ കൂടിയതിന് പിന്നാലെയാണ് ഇന്നും വില വർധിച്ചത്. ഇന്ന് പവന് 440 രൂപ വർധിച്ച് 1,01,800 രൂപയിലെത്തി
ഇന്നലെ 1760 രൂപയാണ് പവന് വർധിച്ചത്. ഗ്രാമിന് ഇന്ന് 55 രൂപ വർധിച്ച് 12,725 രൂപയിലെത്തി. രാജ്യാന്തര വിപണിയിലെ വില വർധനവും ഇന്ത്യൻ വിപണിയുടെ മൂല്യം ഇടിഞ്ഞതുമാണ് സ്വർണവില സംസ്ഥാനത്തും ഉയരാൻ കാരണമായത്.
18 കാരറ്റ് സ്വർണവിലയും ഉയർന്നിട്ടുണ്ട്. ഗ്രാമിന് 45 രൂപ വർധിച്ച് 10,412 രൂപയായി.
