കാറഡുക്കയിൽ 4.76 കോടിയുടെ സ്വർണവായ്പ തട്ടിപ്പ്; സിപിഎം നേതാവായ സൊസൈറ്റി സെക്രട്ടറിക്കെതിരെ കേസ്

ratheeshan

കാസർകോട് കാറഡുക്കയിൽ സഹകരണ സൊസൈറ്റിയിൽ നിന്ന് അംഗങ്ങളറിയാതെ 4.76 കോടിയുടെ സ്വർണ വായ്പ തട്ടിപ്പ് നടത്തിയ സിപിഎം പ്രാദേശിക നേതാവിനെിതരെ കേസ്. സൊസൈറ്റി സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗവുമായ കെ രതീശനെിതരെയാണ് കേസ്

സിപിഎം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ കോഓപറേറ്റീവ് സൊസൈറ്റിയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ആദൂർ പോലീസ് രതീശനെതിരെ കേസെടുത്തത്. ഇയാളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സിപിഎം സസ്‌പെൻഡ് ചെയ്തിട്ടുണ്ട്

രതീശൻ മാത്രമാണ് തട്ടിപ്പിന് ഉത്തരവാദിയെന്ന് സിപിഎം എരിയ സെക്രട്ടറി വ്യക്തമാക്കി. സംഭവം അറിഞ്ഞപ്പോൾ തന്നെ വിവരം പോലീസിനെ അറിയിച്ചെന്ന് എരിയ സെക്രട്ടറി എം മാധവൻ പറഞ്ഞു. രതീശൻ കർണാടകയിൽ ഒളിവിലാണെന്നാണ് സൂചന
 

Share this story