വീണ്ടും മുക്കാൽ ലക്ഷം കടന്ന് സ്വർണവില; പവന് ഇന്ന് ഉയർന്നത് 280 രൂപ
Aug 27, 2025, 11:48 IST
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്. പവന് 280 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില മുക്കാൽ ലക്ഷം കടന്നു. 75,120 രൂപയിലാണ് ഇന്ന് പവന്റെ വ്യാപാരം നടക്കുന്നത്. നിലവിൽ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 81,500 രൂപയെങ്കിലും നൽകണം ഗ്രാമിന് 35 രൂപ വർധിച്ച് 9390 രൂപയായി. ഇന്നലെ പവന് 400 രൂപയും ഗ്രാമിന് 50 രൂപയും വർധിച്ചിരുന്നു. രണ്ട് ദിവസങ്ങൾക്കിടെ പവന് 680 രൂപയുടെ വർധനവുണ്ടായി. 14 ദിവസത്തിന് ശേഷമാണ് സ്വർണവില വീണ്ടും 75,000 കടക്കുന്നത് 18 കാരറ്റ് സ്വർണത്തിനും വില ഉയർന്നു. ഗ്രാമിന് 18 രൂപ വർധിച്ച് 7683 രൂപയായി. വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 126 രൂപയിൽ തുടരുകയാണ്
