പിടിവിട്ട് ഇതെങ്ങോട്ട്: സ്വർണം പവന് ഇന്ന് മൂന്ന് തവണയായി വർധിച്ചത് 3160 രൂപ
Jan 20, 2026, 17:16 IST
സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്. പവന് ഇന്ന് മൂന്ന് തവണയായി വില വർധിച്ചതോടെ മൂന്ന് തവണ സർവകാല റെക്കോർഡും പുതുക്കി. മൂന്ന് തവണകളിലായി പവന് 3160 രൂപയുടെ വർധനവുണ്ടായി. ഇതോടെ പവന്റെ വില 1,10,400 രൂപയായി.
ഗ്രാമിന് 13800 രൂപയിലെത്തി വില. രാവിലെ ഗ്രാമിന് 95 രൂപയാണ് വർധിച്ചത്. ഉച്ചയ്ക്ക് ശേഷം 100 രൂപയും മൂന്നര മണിയായപ്പോൾ വീണ്ടും 200 രൂപയും വർധിച്ചു. ഗ്രാമിന് മാത്രം ഇന്ന് ഒരൊറ്റ ദിവസത്തെ വർധനവ് 395 രൂപയാണ്
അന്താരാഷ്ട്ര സംഘർഷങ്ങൾ സ്വർണവില വർധിക്കാൻ കാരണമായെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ അയ്യായിരത്തിലധികം രൂപയുടെ വർധനവാണ് പവനുണ്ടായത്.
