81,000 കടന്ന് സ്വർണവില കുതിപ്പ്; പവന് ഇന്ന് വർധിച്ചത് 160 രൂപ
Sep 10, 2025, 10:18 IST

സംസ്ഥാനത്ത് സ്വർണവില ഇന്നും റെക്കോർഡ് ഭേദിച്ചു. ഇന്നലെ സ്വർണവില ചരിത്രത്തിൽ ആദ്യമായി 80,000 രൂപ കടന്നിരുന്നു. ഇന്ന് സ്വർണവില 81,000 രൂപയും കടന്നു. പവന് ഇന്ന് 160 രൂപയാണ് വർധിച്ചത്
ഇതോടെ പവന്റെ വില 81,040 രൂപയിലെത്തി. ഇന്നലെ പവന് ആയിരം രൂപയാണ് വർധിച്ചത്. രണ്ട് ദിവസത്തിനിടെ മാത്രം 1160 രൂപയുടെ വർധനവ് പവനുണ്ടായി.
ആഗസ്റ്റ് എട്ടിന് 75,760 രൂപയിലായിരുന്നു സ്വർണവില. പിന്നീട് ആഗസ്റ്റ് 20 വരെ വിലക്കുറവ് അനുഭവപ്പെട്ടിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ റെക്കോർഡുകൾ ഭേദിച്ച് ദിനംപ്രതി മുന്നേറുകയായിരുന്നു.