സ്വർണവിലയിൽ ഇടിവ് തുടരുന്നു; ഇന്ന് പവന് ഒറ്റയടിക്ക് കുറഞ്ഞത് 1440 രൂപ

gold

സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ്. ഇതോടെ പവന്റെ വില വീണ്ടും 92,000ൽ താഴെ എത്തി. പവന് ഇന്ന് 1440 രൂപയാണ് കുറഞ്ഞത്. ഇന്ന് 91,720 രൂപയിലാണ് ഒരു പവന്റെ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 180 രൂപ കുറഞ്ഞ് 11,465 രൂപയായി

ഇന്നലെ രണ്ട് തവണയായി പവന് 1160 രൂപ കുറഞ്ഞിരുന്നു. ഇതോടെ രണ്ട് ദിവസം കൊണ്ട് മാത്രം 2600 രൂപയാണ് പവന് കുറഞ്ഞത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വർണവിലയിൽ ചാഞ്ചാട്ടം പ്രകടമാണ്. ഒക്ടോബർ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സർവകാല റെക്കോർഡ്

രാജ്യാന്തര വിപണിയിലെ മാറ്റമാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. 18 കാരറ്റ് സ്വർണത്തിനും വില ഇന്ന് കുത്തനെ കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 147 രൂപ കുറഞ്ഞ് 9381 രൂപയിലാണ് ഇന്ന് വ്യാപാരം
 

Tags

Share this story