സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു; പവന്റെ വിലയിൽ ഇന്ന് തിരിച്ചിറക്കം
Dec 9, 2025, 12:25 IST
സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ പവന്റെ വില വർധിച്ചിരുന്നു. ഇന്ന് പക്ഷേ വില ഇടിയുകയായിരുന്നു. പവന് ഇന്ന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്റെ വില 95,400 രൂപയിലെത്തി
ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 11,925 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്കുകൾ കുറച്ചേക്കുമെന്ന വിലയിരുത്തലിലാണ് സ്വർണവിലയിൽ ഇടിവുണ്ടായതെന്നാണ് വിദഗ്ധർ പറയുന്നു
18 കാരറ്റ് സ്വർണം ഗ്രാമിന് 25 രൂപ കുറഞ്ഞ് 9805 രൂപയായി. വെള്ളി വിലയിൽ മാറ്റമില്ല
