സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു

gold

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് ഇന്ന് 280 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 53,000 ആയി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 6625 രൂപയിലെത്തി

ഇന്നലെ സ്വർണവില പവന് 360 രൂപ കൂടിയിരുന്നു. രണ്ട് ദിവസം അടുപ്പിച്ച് കുറഞ്ഞതിന് ശേഷമാണ് ഇന്നലെ വില ഉയർന്നത്. എന്നാൽ ഇന്ന് പവന് വീണ്ടും വില കുറയുകയായിരുന്നു

സ്വർണവിലയിൽ റെക്കോർഡുകൾ പലതവണ തിരുത്തിയ മാസമാണ് ഇത്. ചരിത്രത്തിലെ ഏറ്റവുമുയർന്ന അഞ്ച് വിലകളും ഈ മാസമാണ് രേഖപ്പെടുത്തിയത്‌
 

Share this story