സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 4800 രൂപ

gold

സംസ്ഥാനത്ത് ഒരു ലക്ഷം കടന്ന് വൻ കുതിപ്പ് നടത്തിയതിന് പിന്നാലെ തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ ഇടിവ്. പവന് ഇന്ന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്റെ വില 99,640 രൂപയിലെത്തി. ഡിസംബർ 27ന് പവന്റെ വില സർവകാല റെക്കോർഡിലെത്തിയിരുന്നു

അന്ന് പവന് 1,04,440 രൂപയിലായിരുന്നു വ്യാപാരം നടന്നത്. മൂന്ന് ദിവസത്തിനുള്ളിൽ പവന് 4800 രൂപയാണ് കുറഞ്ഞത്. രാജ്യാന്തര തലത്തിലെ മാറ്റം സംസ്ഥാനത്തും പ്രതിഫലിക്കുകയായിരുന്നു. ഗ്രാമിന് ഇന്ന് 30 രൂപ കുറഞ്ഞ് 12,455 രൂപയിലെത്തി

18 കാരറ്റ് സ്വർണത്തിനും വില ഇടിഞ്ഞിട്ടുണ്ട്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 10,340 രൂപയായി. വെള്ളി വിലയിലും കുറവുണ്ട്. ഗ്രാമിന് 2 രൂപ കുറഞ്ഞ് 243 രൂപയായി.
 

Tags

Share this story