വീണ്ടും താഴ്ന്നിറങ്ങി സ്വർണവില; പവന് ഒറ്റയടിക്ക് 1280 രൂപ കുറഞ്ഞു

gold

 സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്. കഴിഞ്ഞ ഏതാനും ദിവസമായി സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. പവന് ഇന്ന് 1280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 90,680 രൂപയായി

ഗ്രാമിന് 160 രൂപ കുറഞ്ഞ് 11,335 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവുമുയർന്ന വില ഉണ്ടായത് നവംബർ 13ന് ആയിരുന്നു. അന്ന് 94,320 രൂപയിലായിരുന്നു വ്യാപാരം. പിന്നീടിങ്ങോട്ട് സ്വർണവില കുറയുകയായിരുന്നു

കഴിഞ്ഞ ദിവസങ്ങളിൽ 4100 ഡോളറിന് മുകളിൽ നിന്ന രാജ്യാന്തര വില നിലവിൽ 4017 ഡോളറിലാണ്. ഇതും സംസ്ഥാനത്തെ വിലയിൽ പ്രതിഫലിച്ചു. 18 കാരറ്റ് സ്വർണം ഗ്രാമിന് 131 രൂപ കുറഞ്ഞ് 9274 രൂപയിലെത്തി.
 

Tags

Share this story