തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ നേരിയ കുറവ്; പവന് ഇന്ന് കുറഞ്ഞത് 80 രൂപ

gold

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഇന്നലെയും സ്വർണം പവന് 80 രൂപയുടെ കുറവ് വന്നിരുന്നു.

ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 52,920 രൂപയായി. ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില 53,000ന് താഴെ എത്തുന്നത്. 53,000 രൂപയിലാണ് ഇന്നലെ വ്യാപാരം നടന്നത്

ഗ്രാമിന് 6615 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഏപ്രിൽ 19ന് സ്വർണവില സർവകാല റെക്കോർഡായ 54,520 രൂപയിലെത്തിയിരുന്നു.
 

Share this story