സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്; പവന് കുറഞ്ഞത് 80 രൂപ

Gold

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. 80 രൂപ കുറഞ്ഞ് ഇന്ന് 53,720 രൂപയിലാണ് ഒരു പവൻ സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 6715 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ശനിയാഴ്ച സ്വർണം ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞിരുന്നു.

സംസ്ഥാനത്ത് വെള്ളി വിലയിൽ തുടർച്ചയായി നാലാം ദിവസത്തിലും മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 90 രൂപയാണ് വെള്ളിയുടെ നിരക്ക്. 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും കുറവുണ്ട്. ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,590 രൂപയാണ് ഇന്നത്തെ വില.


അക്ഷയതൃതീയ പ്രമാണിച്ച് ഈ മാസം പത്തിന് സ്വർണവില 53000 പിന്നിട്ടിരുന്നു. അക്ഷയതൃതീയ ദിനത്തിൽ മാത്രം രണ്ട് തവണ സ്വർണത്തിന്റെ വില വർധിക്കുകയും ചെയ്തു. വിവാഹ ആവശ്യങ്ങൾക്ക് അടക്കം നേരിയ ആശ്വാസമാണ് ഇന്ന് കുറഞ്ഞ സ്വർണനിരക്ക്.

Share this story