സ്വർണവില കുത്തനെ കുറഞ്ഞു; ദിവസങ്ങൾക്ക് ശേഷം ഉപഭോക്താക്കൾക്ക് ആശ്വാസം ​​​​​​​

gold

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു. ഇന്ന് പവന് 1120 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ സ്വർണവില 52,000ത്തിലേക്ക് എത്തി. ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 52,920 രൂപയാണ്. 

12 ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവിലയിൽ ഇത്രയും വലിയ ഇടിവുണ്ടാകുന്നത്. ഏപ്രിൽ 20 മുതലുള്ള മൂന്ന് ദിവസങ്ങളിലായി 1600 രൂപയുടെ കുറവ് പവന് ഉണ്ടായിട്ടുണ്ട്. 

ഒരു ഗ്രാം സ്വർണത്തിന്റെ വിപണവില 6615 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് വില 5535 രൂപയായി.
 

Share this story