സ്വർണത്തിന് റെക്കോർഡ് വിലയിടിവ്; ഒറ്റയടിക്ക് പവന് കുറഞ്ഞത് 1520 രൂപ

gold

സംസ്ഥാനത്ത് സ്വർണത്തിന് വൻ വിലക്കുറവ്. പവന് ഇന്ന് 1520 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 52,560 രൂപയായി. ഗ്രാമിന് 190 രൂപ കുറഞ്ഞ് 6570 രൂപയിലെത്തി. കേരളാ ചരിത്രത്തിൽ ആദ്യമായാണ് സ്വർണത്തിന് ഒരു ദിവസം ഇത്രയും വില കുറയുന്നത്

18 കാരറ്റ് സ്വർണത്തിന് വില ഗ്രാമിന് 150 രൂപ കുറഞ്ഞ് 5470 രൂപയായി. വെള്ളിയുടെ വിലയിലും കുറവ് ഉണ്ടായി. ഗ്രാമിന് 3 രൂപ കുറഞ്ഞ് 96 രൂപയായി. 

കരുതൽ ശേഖരത്തിലേക്ക് തുടർച്ചയായി 18 മാസം സ്വർണം വാങ്ങിക്കൂട്ടിയ ചൈന വാങ്ങൽ അവസാനിപ്പിച്ചതും അമേരിക്കൻ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതുമാണ് സ്വർണവില ഇടിയാൻ കാരണം


 

Share this story