സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്; പവന് ഒറ്റയടിക്ക് കുറഞ്ഞത് 2480 രൂപ
Oct 22, 2025, 10:26 IST

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 2480 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്റെ വില 94,000 രൂപയിൽ താഴെ എത്തി. ഒരു പവന്റെ വില ഇന്ന് 93,280 രൂപയായി. ഗ്രാമിന് 310 രൂപ കുറഞ്ഞ് 11,660 രൂപയായി.
ഇന്നലെ സർവകാല റെക്കോർഡിൽ സ്വർണവില എത്തിയിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷം പവന്റെ വിലയിൽ 1600 രൂപ കുറഞ്ഞു. ഇതോടെ പവന് 96,000ത്തിൽ താഴെ എത്തിയിരുന്നു.
18 കാരറ്റ് സ്വർണവിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 254 രൂപ കുറഞ്ഞ് 9540 രൂപയായി. രാജ്യാന്തര തലത്തിലെ മാറ്റമാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്