സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു; പവന് 240 രൂപ കൂടി

സംസ്ഥാനത്ത് സ്വർണവില വീണ്ടുമുയർന്നു. ഇന്ന് പവന് 240 രൂപയാണ് വർധിച്ചത്. ഇതോടെ പവന് വീണ്ടും 54,000 രൂപ കടന്നു. ഈ മാസത്തെ ഉയർന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 54,080 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില

ഗ്രാമിന് 30 രൂപ വർധിച്ച് 6760 രൂപയായി. ഈ മാസം മാത്രം 880 രൂപയുടെ വർധനവാണ് ഒരു പവൻ സ്വർണത്തിനുണ്ടായത്. ഇന്നലെ ഒരു പവന് 560 രൂപ വർധിച്ചിരുന്നു.

നേരിയ കുറവിനുശേഷം തുടർച്ചയായ രണ്ടാം ദിവസവും വില കുതിക്കുകയാണ്. അടുത്ത രണ്ട് ദിവസം കൂടി വർധനവുണ്ടായാൽ വീണ്ടും 55000ത്തിലേക്കെത്തും. ഓഹരി വിപണിയിൽ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.

Share this story