ചെറിയ ഇടവേളക്ക് ശേഷം സ്വർണവില തിരിച്ചു കയറുന്നു; അറിയാം പവന്റെ ഇന്നത്തെ വില

gold

ഏതാനും ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വർധവന്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പവന് 8760 രൂപയാണ് കുറഞ്ഞത്. എന്നാൽ ഇന്ന് സ്വർണവില തിരിച്ചുകയറുകയായിരുന്നു. പവന് ഇന്ന് 560 രൂപയാണ് വർധിച്ചത്. 

ഇതോടെ ഒരു പവന്റെ വില 89,160 രൂപയിലെത്തി. ഗ്രാമിന് 70 രൂപ വർധിച്ച് 11,145 രൂപയായി. യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഇന്ന് പലിശനയം പ്രഖ്യാപിക്കാനിരിക്കെയാണ് സ്വർണത്തിന്റെ തിരിച്ചുകയറ്റം. പലിശ നിരക്ക് കുറയുമെന്നും ഇത് ഡോളറിന് തിരിച്ചടിയാകുമെന്നുമാണ് വിലയിരുത്തൽ

രാജ്യാന്തര സ്വർണവില 3931 ഡോളറിൽ നിന്ന് 3958 ഡോളറിലേക്ക് കയറി. 18 കാരറ്റ് സ്വർണവില ഗ്രാമിന് 60 രൂപ വർധിച്ച് 9210 രൂപയിലെത്തി. വെള്ളിവില ഗ്രാമിന് 2 രൂപ ഉയർന്ന് 160 രൂപയായി.
 

Tags

Share this story