രണ്ട് ദിവസത്തിന് ശേഷം തിരിച്ചു കയറി സ്വർണവില; പവന് ഇന്ന് 320 രൂപയുടെ വർധനവ്

Gold 1

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ്. രണ്ട് ദിവസത്തെ ഇടിവിന് ശേഷമാണ് വെള്ളിയാഴ്ച സ്വർണവില ഉയർന്നത്. പവന് ഇന്ന് 320 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 84,240 രൂപയായി.

ഗ്രാമിന് 40 രൂപ വർധിച്ച് 10,530 രൂപയിലെത്തി. ജി എസ് ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമൊക്കെ നൽകി കുറഞ്ഞത് ഒരു പവൻ ആഭരണം വാങ്ങാൻ 93,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. 

18 കാരറ്റ് സ്വർണം ഗ്രാമിന് 33 രൂപ വർധിച്ച് 8616 രൂപയിലെത്തി. വെള്ളി വില ഗ്രാമിന് 144 രൂപയിലെത്തി. വരും ദിവസങ്ങളിലും സ്വർണ, വെള്ളി വില ഉയർന്നേക്കുമെന്നാണ് നിരീക്ഷകർ പറയുന്നത്.
 

Tags

Share this story