രണ്ട് ദിവസത്തെ ഇടിവിന് ശേഷം തിരികെ കയറി സ്വർണവില; പവന് ഇന്ന് 120 രൂപ ഉയർന്നു
Sep 19, 2025, 12:20 IST

റെക്കോർഡ് വിലയിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ താഴേക്കിറങ്ങിയ സ്വർണവിലയിൽ ഇന്ന് തിരിച്ചുകയറ്റം. പവന് ഇന്ന് 120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 81,640 രൂപയിലെത്തി.
ഗ്രാമിന് 15 രൂപ വർധിച്ച് 10,205 രൂപയായി. രാജ്യാന്തര വിലയിലെ മാറ്റമാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. രാജ്യാന്തര വില ഔൺസിന് 3704 ഡോളർ എന്ന റെക്കോർഡിൽ നിന്ന് 3634 ഡോളറിലേക്ക് ഇടിഞ്ഞെങ്കിലും പിന്നീട് 3653 ഡോളറിലേക്ക് കയറി.
18 കാരറ്റ് സ്വർണത്തിനും വില വർധനവുണ്ട് ഗ്രാമിന് 10 രൂപ വർധിച്ച് 8455 രൂപയായി. വെള്ളിക്ക് ഗ്രാമിന് ഒരു രൂപ വർധിച്ച് 140 രൂപയിലെത്തി.