സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് ഒറ്റയടിക്ക് 1800 രൂപ ഉയർന്നു
Nov 11, 2025, 11:40 IST
സംസ്ഥാനത്ത് സ്വർണവില വീണ്ടുമുയർന്നു. പവന് ഇന്ന് ഒറ്റയടിക്ക് 1800 രൂപ വർധിച്ചു. ഇതോടെ ഒരു പവന്റെ വില 92,600 രൂപയിലെത്തി. ഗ്രാമിന് 225 രൂപ വർധിച്ച് 11,575 രൂപയായി.
ഒക്ടോബർ 26ന് ശേഷം ഇതാദ്യമായാണ് പവന്റെ വില വീണ്ടും 92,000 കടക്കുന്നത്. 18 കാരറ്റ് സ്വർണവില ഗ്രാമിന് 195 രൂപ വർധിച്ച് 9565 രൂപയായി. വെള്ളി ഗ്രാമിന് 5 രൂപ കൂടി 167 രൂപയായി
രാജ്യാന്തര വില ഔൺസിന് 4144 ഡോളറിലാണ്. ഇത് വൈകാതെ 4300 ഡോളർ കടക്കുമെന്നാണ് വിവരം. അങ്ങനെ വന്നാൽ പവന്റെ 97,000ന് മുകളിലെത്തും.
