സ്വർണവിലയിൽ വീണ്ടും വർധനവ്; പവന്റെ വില 49,000 കടന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ആറ് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവിലയിൽ വർധനവുണ്ടാകുന്നത്. മാർച്ച് 21ന് സർവകാല റെക്കോർഡിലെത്തിയ സ്വർണവില പിന്നീട് ഇടിഞ്ഞിരുന്നു

21ന് ശേഷം 520 രൂപയാണ് ഇതുവരെ കുറഞ്ഞത്. ഇന്ന് പവന് 80 രൂപ വർധിച്ചു. ഇതോടെ സ്വർണവില വീണ്ടും 49,000 കടന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 49,080 രൂപയായി

അന്താരാഷ്ട്ര സ്വർണവില 2171 ഡോളറിലാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6135 രൂപയായി. 18 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 5110 രൂപയായി.
 

Share this story