വീണ്ടും കത്തിക്കയറി സ്വർണവില; പവന് ഒന്ന് ഒറ്റയടിക്ക് 1400 രൂപ വർധിച്ചു
Nov 25, 2025, 11:36 IST
സ്വർണവില വീണ്ടും കത്തിക്കയറുന്നു. സംസ്ഥാനത്ത് പവന് ഇന്ന് ഒറ്റയടിക്ക് 1400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരിടവേളക്ക് ശേഷം പവന്റെ വില വീണ്ടും 93,000 കടന്നു. 93,160 രൂപയിലാണ് ഇന്ന് പവന്റെ വ്യാപാരം നടക്കുന്നത്.
ഗ്രാമിന് 175 രൂപ വർധിച്ച് 11,645 രൂപയിലെത്തി. 18 കാരറ്റ് സ്വർണം ഗ്രാമിന് 145 രൂപ വർധിച്ച് 9360 രൂപയായി. വെള്ളി വിലയും വർധിച്ചിട്ടുണ്ട്. ഗ്രാമിന് 3 രൂപ ഉയർന്ന് 168 രൂപയായി.
രാജ്യാന്തരവിലയിലെ മാറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്. രാജ്യാന്തര വില ഔൺസിന് 4040 ഡോളറിൽ നിന്ന് 4146 ഡോളറിലേക്ക് മുന്നേറി. ഇതേ ട്രെൻഡ് തുടരുകയാണെങ്കിൽ കേരളത്തിൽ വില ഇനിയും വർധിച്ചേക്കും.
