സ്വർണവില വീണ്ടും മുന്നോട്ട്; സംസ്ഥാനത്ത് ഇന്ന് പവന് 400 രൂപ ഉയർന്നു
Oct 15, 2025, 10:47 IST

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 94,520 രൂപയിലെത്തി. ഗ്രാമിന് 50 രൂപ വർധിച്ച് 11,815 രൂപയായി. രണ്ടാഴ്ചക്കിടെ മാത്രം പവന് 7960 രൂപയാണ് വർധിച്ചത്
ഒക്ടോബർ 3ന് 86,500 രൂപയിലാണ് പവന്റെ വ്യാപാരം നടന്നത്. യുഎസ്-ചൈന വ്യാപാര സംഘർഷത്തെ തുടർന്നുള്ള അനിശ്ചിതത്വമാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. രാജ്യാന്തര വിലയും കുത്തനെ ഉയർന്നു. അന്താരാഷ്ട്ര സ്വർണവില 4155.99 ഡോളറായി
ഇന്നലെ രാവിലെ പവന് 2400 രൂപ വർധിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷം 1200 രൂപ കുറയുകയും ചെയ്തു. എന്നാൽ തൊട്ടുപിന്നാലെ പവന് വീണ്ടും 960 രൂപ വർധിച്ചു. 18 കാരറ്റ് സ്വർണത്തിനും ഇന്ന് വില ഉയർന്നു. ഗ്രാമിന് 71 രൂപ വർധിച്ച് 9697 രൂപയിലെത്തി.