മൂന്ന് ദിവസത്തിന് ശേഷം സ്വർണവിലയിൽ നേരിയ വർധനവ്; പവന് 120 രൂപ ഉയർന്നു

സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം സ്വർണവിലയിൽ നേരിയ വർധനവ്. പവന് 120 രൂപയാണ് ഇന്ന് വർധിച്ചത്. ശനിയാഴ്ച കുത്തനെ വിലയിടിഞ്ഞതിന് പിന്നാലെ സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു

1520 രൂപയാണ് ശനിയാഴ്ച ഒറ്റയടിക്ക് പവന് കുറഞ്ഞത്. ഒരു ദിവസമുണ്ടാകുന്ന ഏറ്റവും വലിയ ഇടിവായിരുന്നുവിത്. ഇന്ന് 120 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില 52,680 രൂപയിലെത്തി

22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6585 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5480 രൂപയായി.
 

Share this story