തുടർച്ചയായ മൂന്നാം ദിവസവും സ്വർണ വില ഉയർന്നു; പവന് ഇന്ന് 200 രൂപയുടെ വർധനവ്

തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വർണവില വർധിച്ചു. പവന് ഇന്ന് 200 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 53,680 രൂപയായി.

ഗ്രാമിന് 25 രൂപ വർധിച്ച് 6710 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചിരുന്നു. 53,480 രൂപയായിരുന്നു ഇന്നലെ വ്യാപാരം നടന്നത്. മൂന്ന് ദിവസം പവന് 560 രൂപയുടെ വർധനവാണ് ഉണ്ടായത്.

വെള്ളിയാഴ്ച സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയ ശേഷം മൂന്ന് ദിവസം വിലയിൽ മാറ്റമുണ്ടായിരുന്നില്ല. തിങ്കളാഴ്ച മുതൽ വീണ്ടും വില ഉയരാൻ തുടങ്ങി.
 

Share this story