പിടിവിട്ട് കുതിക്കുന്ന സ്വർണവില; പവന്റെ വില 70,000ത്തിന് തൊട്ടരികിൽ, ഇന്ന് കൂടിയത് 1480 രൂപ
Apr 11, 2025, 10:11 IST

സംസ്ഥാനത്ത് സ്വർണവില 70,000ത്തിന് തൊട്ടരികിൽ. പവന് ഇന്ന് 1480 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില 69,960 രൂപയായി ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 75,500 രൂപയ്ക്ക് മുകളിൽ നൽകേണ്ടതായി വരും. ഗ്രാമിന് 185 രൂപയാണ് ഇന്ന് വർധിച്ചത്. 22 കാരറ്റ് സ്വർണം ഗ്രാമിന് 8745 രൂപയായി കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 4160 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഗ്രാമിന് 520 രൂപയും ഉയർന്നു.