സർവകാല റെക്കോർഡിലെത്തിയ സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്; പവന് 200 രൂപ കുറഞ്ഞു

Gold 1

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 25 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 200 രൂപയുടെ കുറവാണ് അനുഭവപ്പെട്ടത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 50,680 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 6335 രൂപയാണ്

ഇന്നലെ സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 6360 രൂപയായിരുന്നു ഇന്നലത്തെ വില. പവന് 50,880 രൂപയിലാണ് ഇന്നലെ വ്യാപാരം നടന്നത്. ചരിത്രത്തിലെ ഏറ്റവുമുയർന്ന വിലയിലാണ് ഇന്നലെ സ്വർണവ്യാപാരം നടന്നത്

അന്താരാഷ്ട്ര സ്വർണവില ഫെബ്രുവരി 13ന് 1981 ഡോളറായിരുന്നു. ഒന്നര മാസത്തിനിടെ 280 ഡോളറിന്റെ വർധനവാണ് ഉണ്ടായത്.
 

Share this story