ശബരിമലയിൽ നിന്ന് കടത്തിയ സ്വർണം ബെല്ലാരിയിൽ കണ്ടെത്തി; കിട്ടിയത് സ്വർണക്കട്ടികളെന്ന് സൂചന

Sabarimala

ശബരിമലയിൽ നിന്ന് ഉണ്ണികൃഷ്ണൻ പോറ്റി കടത്തിയ സ്വർണം ബെല്ലാരിയിൽ നിന്ന് കണ്ടെത്തിയതായി പ്രത്യേക അന്വേഷണ സംഘം. വ്യാപാരിയായ ഗോവർധന് കൈമാറിയ സ്വർണമാണ് കർണാടക ബെല്ലാരിയിൽ നിന്ന് കണ്ടെത്തിയത്. ഗോവർധന്റെ ജ്വല്ലറിയിൽ നിന്നാണ് എസ്‌ഐടി സംഘം സ്വർണം കണ്ടെത്തിയതെന്നാണ് വിവരം

സ്വർണക്കട്ടികളാണ് കണ്ടെത്തിയത്. 476 ഗ്രാം സ്വർണം തനിക്ക് നൽകിയെന്നാണ് ഗോവർധന്റെ മൊഴി. അത്രയും സ്വർണം കണ്ടെത്താനായോ എന്ന് വ്യക്തമല്ല. ഇന്നലെയാണ് എസ്‌ഐടി സംഘം ബെല്ലാരിയിലെത്തിയത്. സ്വർണം വീണ്ടെടുത്തതോടെ ഗോവർധന കേസിൽ സാക്ഷിയാക്കിയേക്കും

സ്വർണം വിറ്റതായി ഉണ്ണികൃഷ്ണൻ പോറ്റി എസ് പി ശശിധരനോട് സമ്മതിച്ചിരുന്നു. ഇത് വാങ്ങിയതായി ഗോവർധനും സമ്മതിച്ചതോടെയാണ് തൊണ്ടിമുതൽ കണ്ടെടുക്കുന്നതിലേക്ക് എസ് ഐ ടി കടന്നത്. സ്വർണം കൊടുത്തു വിട്ടവരും തീരുമാനമെടുത്തവരും കേസിൽ പ്രതികളാകും.
 

Tags

Share this story