കരിപ്പൂരിൽ സ്വർണം കടത്തിയ ആളും തട്ടിയെടുക്കാനെത്തിയ ആറംഗ സംഘവും പിടിയിൽ

thatti

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരനും സ്വർണം കവരാനെത്തിയ ആറ് പേരടങ്ങിയ കവർച്ചാ സംഘവും അറസ്റ്റിൽ. 

56 ലക്ഷം രൂപയുടെ സ്വർണ്ണം കടത്തിയ കുറ്റ്യാടി സ്വദേശി ലബീബിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കൂടാതെ ഇയാളിൽ നിന്ന് സ്വർണം തട്ടിയെടുക്കാനെത്തിയ ആറംഗ സംഘത്തെയും അറസ്റ്റ് ചെയ്തു

കണ്ണൂർ പാനൂർ സ്വദേശികളായ നിധിൻ (26), അഖിലേഷ് (26), മുജീബ്, അജ്മൽ (36), മുനീർ (34), നജീബ് (45) എന്നിവരാണ് അറസ്റ്റിലായ കവർച്ചാ സംഘത്തിലുണ്ടായിരുന്നത്.

Share this story