സ്വർണക്കടത്ത്: തിരുവനന്തപുരത്ത് 11 പേർ പോലീസിന്റെ കസ്റ്റഡിയിൽ

Police
തിരുവനന്തപുരത്ത് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 11 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പേട്ട പോലീസാണ് ഇവരെ പിടികൂടിയത്. ദുബൈയിൽ നിന്നും വന്ന മുഹമ്മദ് ഷമീമാണ് സ്വർണം കടത്തിയത്. ഈ സ്വർണം മറ്റൊരു സംഘത്തിന് മറിച്ചുനൽകിയതായാണ് സംശയം. സ്വർണം ഏറ്റുവാങ്ങാൻ എത്തിയവരുമായി തർക്കമുണ്ടായതോടെയാണ് വിവരം പോലീസ് അറിഞ്ഞത്. ഇതോടെ പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ കസ്റ്റംസിന് കൈമാറും.
 

Share this story