സ്വർണക്കടത്ത് കേസിൽ പത്ത് പ്രതികൾക്ക് ജാമ്യം; മൂന്ന് പേർക്ക് ജാമ്യമില്ല
Oct 15, 2020, 16:21 IST
സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻ ഐ എ കേസിൽ പത്ത് പ്രതികൾക്ക് ജാമ്യം. അതേസമയം മൂന്ന് പേരുടെ ജാമ്യാപേക്ഷ കോടതി തള്ളി. മുഹമ്മദ് ഷാഫി, മുഹമ്മദ് അലി, ഷറഫുദ്ദീൻ എന്നിവർക്കാണ് ജാമ്യം നിഷേധിച്ചത്.
കേസിൽ സ്വപ്നയും സരിത്തും നൽകിയ ജാമ്യഹർജി പിൻവലിച്ചിരുന്നു. കൊഫേപോസ കേസിൽ ഒരു വർഷം കരുതൽ തടങ്കലിന് നിർദേശിച്ച സാഹചര്യത്തിലാണ് ഹർജി പിൻവലിക്കാൻ കാരണം.
എൻഫോഴ്സ്മെന്റ് കേസിൽ മുൻ ഐ ടി സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി 23ാം തീയതി വരെ തടഞ്ഞിരുന്നു. ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യഹർജിയിലാണ് ഇടക്കാല ഉത്തരവ്