സ്വർണക്കടത്തിന് പിന്നിൽ വ്യവസായി ദാവൂദ് എന്ന് പ്രതി റമീസിന്റെ മൊഴി

സ്വർണക്കടത്തിന് പിന്നിൽ വ്യവസായി ദാവൂദ് എന്ന് പ്രതി റമീസിന്റെ മൊഴി

സ്വർണക്കടത്തിന് പിന്നിൽ പ്രവാസി വ്യാവസായിയായ ദാവൂദ് അൽ അറബിയെന്ന് പ്രതി കെ ടി റമീസിന്റെ മൊഴി. നയതന്ത്ര സ്വർണക്കടത്തിന്റെ സൂത്രധാരനാണ് ദാവൂദ് അൽ അറബി എന്നാണ് റമീസ് കസ്റ്റംസിന് മൊഴി നൽകിയത്.

12 തവണ ഇയാൾക്ക് വേണ്ടി സ്വർണം കടത്തിയെന്നും റമീസ് പറയുന്നു. ദാവൂദ് ആരാണെന്നുള്ള അന്വേഷണത്തിലാണ് കസ്റ്റംസ്. ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

കോഫേപോസ ബോർഡിന് മുമ്പാകെയാണ് റമീസിന്റെ മൊഴി കസ്റ്റംസ് സമർപ്പിച്ചിരിക്കുന്നത്. 166 കിലോഗ്രാം സ്വർണം കടത്തിയെന്നാണ് എൻഐഎയുടെ റിപ്പോർട്ടിലുള്ളത്.

Share this story