ആരൊക്കെയാണോ കുറ്റവാളികള്‍ അവര്‍ പുറത്തുവരട്ടെ, അന്വേഷണം സ്പീഡില്‍ നീങ്ങുകയല്ലേ: മുഖ്യമന്ത്രി

ആരൊക്കെയാണോ കുറ്റവാളികള്‍ അവര്‍ പുറത്തുവരട്ടെ, അന്വേഷണം സ്പീഡില്‍ നീങ്ങുകയല്ലേ: മുഖ്യമന്ത്രി

സ്വര്‍ണക്കടത്ത് കേസില്‍ ഫലപ്രദമായ അന്വേഷണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണത്തില്‍ ആരൊക്കെയാണോ കുറ്റവാളികള്‍ അവര്‍ പുറത്തുവരട്ടെ. ആര്‍ക്കൊക്കെയാണോ പങ്കുള്ളത് അത് പുറത്തുവരട്ടെ. നമ്മളെന്തിനാണ് വേവലാതിപ്പെടുന്നത്.

നല്ല സ്പീഡില്‍ തന്നെ കാര്യങ്ങള്‍ നീങ്ങുകയല്ലേ. എന്‍ ഐ എ ഏറ്റവും പ്രമുഖ ഏജന്‍സികളിലൊന്നാണ്. ആര് കുറ്റവാളിയായാലും സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കില്ല. അന്വേഷണത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചതാണ്.

സ്പീക്കറെ അനാവശ്യമായി വിവാദങ്ങളില്‍പെടുത്തുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ഒരു പരിപാടിയില്‍ പങ്കെടുത്തതതിന്റെ പേരിലാണ് പ്രശ്‌നം. അന്ന് ഈ കൂട്ടര്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കുന്നവരാണെന്ന് ആര്‍ക്കും അറിയില്ല. അതിന്റെ പേരില്‍ ആരെങ്കിലും അവിശ്വാസം കൊണ്ടുവരുമോ

വിവാദവനിതയുമായി ബന്ധപ്പെട്ട ഒരാളെ എന്റെ ഓഫീസില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്. യുഡിഎഫിന് ഇത് സ്വപ്‌നം കാണാനാകുമോ. ഈ സ്ത്രീയെ നിയമിച്ചതും അന്വേഷിക്കും. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് വഴിയുള്ള നിയമനം അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുകയാണ്. തെറ്റുണ്ടായാല്‍ കര്‍ക്കശ നടപടിയുണ്ടാകും.

വസ്തുതകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടിയെടുക്കുക. ശിവശങ്കറിന്റെ നേരെ നടപടിയെടുക്കാന്‍ വസ്തുതകള്‍ വേണം. അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തണം. അങ്ങനെ വന്നാല്‍ ആരെയും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

Share this story