സ്വർണക്കടത്ത്: ശിവകുമാർ പാർട്ട് ടൈം സ്റ്റാഫ് അംഗം, പിടിയിലായ സംഭവം ഞെട്ടിക്കുന്നതെന്ന് തരൂർ

tharoor

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പേഴ്‌സണൽ സ്റ്റാഫിനെ പിടികൂടിയ സംഭവത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി. ശിവകുമാർ പ്രസാദിനെ കസ്റ്റംസ് പിടികൂടിയത് ഞെട്ടിപ്പിക്കുന്നതാണെന്ന് ശശി തരൂർ പറഞ്ഞു. തന്റെ മുൻ സ്റ്റാഫ് അംഗമായിരുന്നു ശിവകുമാറെന്നാണ് തരൂരിന്റെ വിശദീകരണം. 

വിമാനത്താവളത്തിലെ സഹായത്തിന് മാത്രമായാണ് പാർട്ട് ടൈം സ്റ്റാഫ് അംഗമായി ശിവകുമാറിനെ നിയമിച്ചത്. 72കാരനായ ശിവകുമാർ ഡയാലിസിസിന് വിധേയനാകുന്നത് കണ്ട് മാനുഷിക പരിഗണന വെച്ചാണ് വിരമിച്ചിട്ടും നിലനിർത്തിയതെന്നും തരൂർ പറഞ്ഞു

ധർമശാലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് വിവരം അറിയുന്നത്. തെറ്റായ പ്രവർത്തിയെ ഒരിക്കലും ന്യായീകരിക്കില്ല. അന്വേഷണത്തിലും തുടർ നടപടിയിലും കസ്റ്റംസ് അധികൃതർക്ക് പൂർണ പിന്തുണ നൽകുമെന്നും തരൂർ പറഞ്ഞു
 

Share this story