താനൂരിൽ യുവാവിനെ ആക്രമിച്ച് 1.75 കോടി രൂപയുടെ സ്വർണം കവർന്ന സംഭവം; അഞ്ച് പ്രതികൾ പിടിയിൽ

Police

താനൂരിൽ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ ആക്രമിച്ച് 1.75 കോടി രൂപയുടെ സ്വർണം തട്ടിയെടുത്ത സംഭവത്തിൽ പ്രതികൾ പിടിയിൽ. അഞ്ച് പേരാണ് പോലീസിന്റെ പിടിയിലായത്. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണാഭരണ നിർമാണ ശാലയിൽ നിന്നും ജ്വല്ലറികളിലേക്ക് കൊണ്ടുവന്ന സ്വർണമാണ് പ്രതികൾ കവർന്നത്

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. മലപ്പുറം ജില്ലയിലെ ജ്വല്ലറികളിൽ സ്വർണാഭരണങ്ങൾ നൽകാനായി എത്തിയ മഹാരാഷ്ട്ര സ്വദേശി മഹേന്ദ്ര സിംഗ് റാവുവിനെ ആക്രമിച്ചാണ് കാറിലെത്തിയ സംഘം സ്വർണം കവർന്നത്. മഞ്ചേരിയിൽ സ്വർണം നൽകിയ ശേഷം ബൈക്കിൽ കോട്ടക്കൽ ഭാഗത്തേക്ക് വരികയായിരുന്നു റാവു

കാറിലെത്തിയ സംഘം ഒഴൂരിലെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് മഹേന്ദ്ര സിംഗ് റാവുവിനെ ആക്രമിച്ച് സ്വർണം കവരുകയായിരുന്നു. സ്വർണാഭരണ നിർമാണശാലയുടെ പാർട്ണറായ പ്രവീൺ സിംഗ് നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്.
 

Share this story