താനൂരിൽ യുവാവിനെ ആക്രമിച്ച് 1.75 കോടിയുടെ സ്വർണം കവർന്നു; പ്രതികളെ തേടി പോലീസ്

Police

മലപ്പുറം താനൂരിൽ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ ആക്രമിച്ച് 1.75 കോടി രൂപയുടെ സ്വർണം കവർന്നു. വിവിധ ജ്വല്ലറികളിലേക്ക് മൊത്തമായി വിതരണം ചെയ്യാനെത്തിച്ച സ്വർണമാണ് കവർന്നത്. 2 കിലോഗ്രാം സ്വർണവും 43 ഗ്രാം തങ്കവുമാണ് നഷ്ടപ്പെട്ടത്

താനൂരിനടുത്തുള്ള ഒഴൂരിലാണ് സംഭവം. മഞ്ചേരിയിൽ സ്വർണം നൽകിയതിന് ശേഷം കോട്ടക്കലിലേക്ക് വരുന്നതിനിടെ പുതിയ സ്വർണക്കട താനൂരിൽ തുടങ്ങുന്നുണ്ടെന്നും ഇവിടേക്ക് സ്വർണം വേണമെന്നും പറഞ്ഞ് ഒഴൂരിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു

ഒഴൂരിലെത്തിയ യുവാവിനെ കാറിൽ കയറ്റിക്കൊണ്ടു പോകുകയും കൈയിലുണ്ടായിരുന്ന സ്വർണം കവരുകയുമായിരുന്നു. പ്രവീൺ സിംഗ് എന്നയാളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

Share this story