കരിപ്പൂരിൽ 65 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; ഒരാൾ അറസ്റ്റിൽ
Apr 30, 2023, 12:37 IST

കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 65 ലക്ഷം രൂപ മൂല്യം വരുന്ന അനധികൃത സ്വർണം കസ്റ്റംസ് പിടികൂടി. സ്വർണം കടത്താൻ ശ്രമിച്ച മലപ്പുറം മൂന്നിയൂർ സ്വദേശി പതിയിൽ വിജേഷി (33)നെ അറസ്റ്റ് ചെയ്തു. ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന 1,165 ഗ്രാം സ്വർണമിശിത്രം ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തു. നാല് ക്യാപ്‌സൂളുകളായി ആണ് ഇത് സൂക്ഷിച്ചിരുന്നത്.