താനാണ് വലിയവൻ എന്ന സമീപനത്തിന്റെ കാലം കഴിഞ്ഞു; സുധാകരനെതിരെ മുല്ലപ്പള്ളി
Fri, 17 Mar 2023

കെപിസിസി പ്രസിഡന്റ് സുധാകരനെതിരെ ഒളിയമ്പെയ്ത് മുല്ലപ്പള്ളി രാമചന്ദ്രൻ. താനാണ് വലിയൻ എന്ന സമീപത്തിന്റെ കാലം കഴിഞ്ഞുവെന്ന് മുല്ലപ്പള്ളി പറഞ്ഞു. കെപിസിസി പുനഃസംഘടനാ ചർച്ചകളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം. ഇതിനിടെ ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ മുല്ലപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി
നേതൃത്വവുമായി ഏറെക്കാലമായി ഇടഞ്ഞു നിൽക്കുകയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. നേതൃത്വം ഒരു കാര്യവും കൂടിയാലോചിക്കുന്നില്ലെന്നാണ് മുൻ കെപിസിസി പ്രസിഡന്റ് കൂടിയായ മുല്ലപ്പള്ളിയുടെ പരാതി.