ഗുഡ് ബൈ, എനിക്ക് എന്റെ വഴി: കോൺഗ്രസിന്റെ കൈ വിടാൻ സുധാകരൻ, 12 മണിക്ക് വാർത്താ സമ്മേളനം

k sudhakaran

കണ്ണൂരിൽ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെ പാർട്ടി വിടാനൊരുങ്ങി കെ സുധാകരൻ. എനിക്ക് എന്റെ വഴി എന്നാണ് തന്നെ വിളിച്ച നേതാക്കളോട് സുധാകരൻ ക്ഷോഭത്തോടെ പ്രതികരിച്ചത്. കെ സി വേണുഗോപാലിനോടും രമേശ് ചെന്നിത്തലയോടും സണ്ണി ജോസഫിനോടും കെ സുധാകരൻ ഗുഡ് ബൈ പറഞ്ഞു. പുതിയ പാർട്ടി രൂപീകരിക്കാനുള്ള നീക്കവും സുധാകരൻ നടത്തുന്നതായാണ് സൂചന

ഇന്ന് 12 മണിക്ക് സുധാകരൻ മാധ്യമങ്ങളെ കാണുമെന്നാണ് വിവരം. 25 സീറ്റുകളിൽ കോൺഗ്രസിനെതിരെ വിമത സ്ഥാനാർഥികളെ നിർത്താനാണ് സുധാകരന്റെ നീക്കം. ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന സംശയത്തിലാണ് സുധാകരൻ. ഇതിനിടെ സുധാകരൻ അനുയായികളുമായി ബിജെപി നേതാക്കളും ആശയവിനിമയം നടത്തി

സുധാകരൻ കോൺഗ്രസ് വിട്ടാൽ സുധാകരന് പിന്തുണ നൽകാനാണ് ബിജെപിയുടെ തീരുമാനം. അതേസമയം അവസാന ഘട്ടത്തിലും കോൺഗ്രസിന്റെ അനുനയ നീക്കം തുടരുകയാണ്. രമേശ് ചെന്നിത്തലയാണ് ഒടുവിലായി സുധാകരനുമായി സംസാരിച്ചത്. അൽപ്പ നേരം കൂടി കാത്തിരിക്കാനും കടുത്ത തീരുമാനത്തിലേക്ക് പോകരുതെന്നും ചെന്നിത്തല സുധാകരനോട് പറഞ്ഞിട്ടുണ്ട്‌
 

Tags

Share this story