പോലീസിന് വിരുന്നൊരുക്കി ഗുണ്ടാ നേതാവ്; പങ്കെടുത്തത് ഡിവൈഎസ്പി അടക്കമുള്ള സംഘം

faisal

അങ്കമാലിയിൽ ഗുണ്ടാനേതാവിന്റെ വീട്ടിൽ പോലീസുകാർക്ക് വിരുന്ന്. കാപ്പ ലിസ്റ്റിൽ ഉൾപ്പെട്ട ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ ഒരുക്കിയ വിരുന്നിൽ ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിെൈവസ്പി അടക്കം നാല് പോലീസുകാർ പങ്കെടുത്തതായാണ് വിവരം

പുളിയനത്ത് ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് അങ്കമാലി പോലീസ് നടത്തിയ റെയ്ഡിലാണ് ഡിവൈഎസ്പിയും സംഘവും കുടുങ്ങിയത്. ഗുണ്ടാനേതാക്കളുടെ വീട്ടിൽ നടത്തുന്ന ഓപറേഷൻ ആഗ് പരിശോധനയുടെ ഭാഗമായാണ് ഫൈസലിന്റെ വീട്ടിൽ പോലീസ് എത്തിയത്.

റെയ്ഡിനെത്തിയ അങ്കമാലി എസ് ഐയെ കണ്ടതോടെ ഡിവൈഎസ്പി അടക്കമുള്ള പോലീസുകാർ രക്ഷപ്പെടാൻ ശ്രമിച്ചു. ശുചിമുറിയിൽ കയറിയാണ് ഡിെൈവസ്പി ഒളിച്ചത്.
 

Share this story