തൃശ്ശൂരിൽ ഗുണ്ടാത്തലവന്റെ സിനിമാ മോഡൽ പാർട്ടി; ആഘോഷത്തിന് 60ഓളം ഗുണ്ടകളും

gunda party

തൃശ്ശൂരിൽ ആവേശം സിനിമാ മോഡൽ പാർട്ടി നടത്തി ഗുണ്ടാത്തലവൻ. നാല് കൊലപാതക കേസുകളിൽ അടക്കം പ്രതിയായ ഗുണ്ടാത്തലവൻ അനൂപാണ് പാർട്ടി നടത്തിയത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന്റെ ഭാഗമായിട്ടായിരുന്നു ആഘോഷം

പാർട്ടിയുടെ വീഡിയോ റീലുകളായി സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുകയും ചെയ്തിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് സ്വകാര്യ പാടശേഖരത്താണ് പാർട്ടി നടത്തിയത്. 60ഓളം ഗുണ്ടകളാണ് പാർട്ടിയിൽ പങ്കെടുത്തത്. 

ഫഹദിന്റെ ആവേശം സിനിമയിലെ എടാ മോനെ ഡയലോഗ് ഒക്കെ ചേർത്താണ് റീൽ പുറത്തിറക്കിയിരിക്കുന്നത്. പാർട്ടിയിൽ പങ്കെടുത്ത പല ആളുകളും കൊലക്കേസ് പ്രതികളും ഗുണ്ടകളുമാണ്.
 

Share this story