കാസർകോട് കോട്ടക്കണ്ണിയില്‍ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

Case

കാര്‍കോട്: പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം കോ​ട്ട​ക്ക​ണ്ണി​യി​ല്‍ ഗു​ണ്ടാ​സം​ഘ​ങ്ങ​ള്‍ ഏ​റ്റു​മു​ട്ടി. നി​ര​വ​ധി കേ​സി​ല്‍ പ്ര​തി​യാ​യ യു​വാ​വി​ന് ത​ല​ക്ക​ടി​യേ​റ്റ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ല്‍ കാ​സ​ര്‍കോ​ട് പൊ​ലീ​സ് ര​ണ്ടു​പേ​രെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂ​ഡ്‌​ലു മീ​പ്പു​ഗി​രി​യി​ലെ തേ​ജു​വി​നാ​ണ് (32) പ​രി​ക്കേ​റ്റ​ത്.

ഇ​യാ​ളെ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ല്‍ മീ​പ്പു​ഗി​രി​യി​ലെ വി​ജി​ത്ത്, ക​റ​ന്ത​ക്കാ​ട്ടെ സ​ന​ിത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് കോ​ട്ട​ക്ക​ണ്ണി​യി​ല്‍ സം​ഘ​ര്‍ഷ​മു​ണ്ടാ​യ​ത്. അ​തി​നി​ടെ​യാ​ണ് തേ​ജു​വി​നെ സോ​ഡാ​കു​പ്പി​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​ത്. ഗു​ണ്ടാ​സം​ഘ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള പ​ക​യാ​ണ് സം​ഘ​ര്‍ഷ​ത്തി​ന് കാ​ര​ണ​മെ​ന്ന് ​ക​രു​തു​ന്നു. വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. 

Share this story